ശബരിമല സ്വര്‍ണക്കൊള്ള കേസ്; കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ അതൃപ്തി അറിയിച്ച് ദേവസ്വം മന്ത്രി കെ മുരളീധരന്‍
Sep 18, 2026, 14:33 IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ അതൃപ്തി അറിയിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. നിര്‍ദേശിച്ച സമയത്ത് എസ്ഐടി കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് മന്ത്രി അറിയിച്ചു.
സെപ്റ്റംബർ 22ന് കുറ്റപത്രം നൽകാനായിരുന്നു കോടതി നിർദേശം. കുറ്റപത്രം സമർപ്പിക്കാനുള്ള പ്രോസിക്യൂഷൻ അനുമതി എസ്ഐടി ഇതുവരെ തേടിയിട്ടില്ല. വിഷയത്തിൽ മന്ത്രി എജിയോട് നിയമോപദേശം തേടിയിട്ടുണ്ട്.
.jpg)

