ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ; അറസ്റ്റിലായ കെ പി ശങ്കരദാസിന്റെ റിമാന്‍ഡ് നടപടികള്‍ ഇന്ന്
. ഇന്നലെ രാത്രിയോടെ ആയിരുന്നു, അന്വേഷണ ഉദ്യോഗസ്ഥന് എസ്പി ശശിധരന് ആശുപത്രിയിലെത്തി ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇന്നലെ അറസ്റ്റിലായ 11 ആം പ്രതി കെ പി ശങ്കരദാസിന്റെ റിമാന്‍ഡ് നടപടികള്‍ ഇന്ന്. മുന്‍ ദേവസ്വം ബോര്‍ഡ് അംഗമായ ശങ്കരദാസ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി എത്തി, റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കും. അതിന് ശേഷം ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഇന്നലെ രാത്രിയോടെ ആയിരുന്നു, അന്വേഷണ ഉദ്യോഗസ്ഥന് എസ്പി ശശിധരന് ആശുപത്രിയിലെത്തി ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ തന്നെ പ്രോസ്റ്റിക്യൂട്ടര്‍ വഴി അറസ്റ്റ് വിവരം കോടതിയെ അറിയിച്ചിരുന്നു.
tRootC1469263">
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ അറസ്റ്റ് വൈകിയതില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്. ഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും അയാളുടെ മകന് എസ്പിയാണെന്നും, അതാണ് ആശുപത്രിയില്‍ പോയതെന്നുമാണ് ജസ്റ്റിസ് ബദ്റുദ്ദീന്‍ തുറന്നടിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജ്വല്ലറി വ്യാപാരി ഗോവര്ധന് അടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഇതിന് പിന്നാലെയായിരുന്നു ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
.jpg)


