ശബരിമല സ്വർണ്ണക്കൊള്ള കേസ് ; മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ വീണ്ടും റിമാൻഡിൽ
Nov 27, 2025, 19:07 IST
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. എസ്.ഐ.ടി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോയത്.
tRootC1469263">കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മാറിയിരിക്കുകയാണ് ചോദ്യം ചെയ്യലിൽ പത്മകുമാർ നൽകിയ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്ന് പത്മകുമാർ മൊഴി നൽകി. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നും പത്മകുമാർ ആവർത്തിച്ചു. സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് ഉണ്ണികൃഷ്ണൻ പോറ്റി.
.jpg)


