ശബരിമല സ്വര്‍ണ്ണക്കൊള്ള ; ചെന്നിത്തല ചൂണ്ടിക്കാണിച്ച വ്യവസായിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി അന്വേഷണ സംഘം

Sabarimala gold theft case: S. Jayashree's anticipatory bail plea rejected
Sabarimala gold theft case: S. Jayashree's anticipatory bail plea rejected

കേരളത്തിലേക്ക് നിരവധി തവണ ഡി മണി എത്തിയിരുന്നുവെന്നും സംസ്ഥാനത്തുനിന്ന് ഒന്നിലധികം തവണ പുരാവസ്തു കടത്തിയെന്നും മൊഴിയിലുണ്ട്.

ശബരിമലയിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച വ്യവസായിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. വ്യവസായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി ഡി മണിയെന്ന ദിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഡി മണിയെന്ന ദിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകനെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണെന്നാണ് പ്രവാസി വ്യവസായി മൊഴി നല്‍കിയിരുന്നു. പഞ്ചലോഹവിഗ്രങ്ങള്‍ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ദിണ്ടിഗല്‍ സ്വദേശിയായ ഡി മണിക്ക് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും വ്യവസായി മൊഴി നല്‍കിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കടത്താനും ശ്രമം നടന്നു. കേരളത്തിലേക്ക് നിരവധി തവണ ഡി മണി എത്തിയിരുന്നുവെന്നും സംസ്ഥാനത്തുനിന്ന് ഒന്നിലധികം തവണ പുരാവസ്തു കടത്തിയെന്നും മൊഴിയിലുണ്ട്.

tRootC1469263">

ഡി മണിക്കെതിരെ മനുഷ്യക്കടത്തിനടക്കം കേസുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ നാട്ടില്‍ കച്ചവടം നടത്തുന്ന ഇയാളുടെ പൂര്‍വകാലവും എസ്ഐടി അന്വേഷിക്കും. ഇയാളുടെ കൂട്ടാളിയായ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യും. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെത്തിയാണ് ഇന്നലെ ഡി മണിയെ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തത്. ഇന്നും ചോദ്യം ചെയ്യല്‍ തുടരാനാണ് നീക്കം. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡി മണിയെ ചോദ്യം ചെയ്തത്. മൊഴി നല്‍കാമെന്ന് ഡി മണി സമ്മതിച്ചതിന് പിന്നാലെ മൊഴി രേഖപ്പെടുത്താന്‍ എസ്ഐടിയിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ ചെന്നൈയിലേക്ക് പുറപ്പെട്ടിരുന്നു. പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.

ശബരിമല സ്വര്‍ണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലയായി ശബരിമലയിലെ ഉന്നതന്‍ പണം വാങ്ങിയെന്നും വ്യവസായി മൊഴി നല്‍കിയിരുന്നു. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു ഇയാളുടെ മൊഴി.

ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലയായി ശബരിമലയിലെ ഒരു ഉന്നതന്‍ പണം വാങ്ങിയെന്നായിരുന്നു വ്യവസായിയുടെ വെളിപ്പെടുത്തല്‍.
വിഗ്രഹത്തിന് പണം കൈമാറിയത് 2020 ഒക്ടോബര്‍ 26നാണ്. തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ചായിരുന്നു പണം നല്‍കിയത്. ഇതുവരെ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഉന്നതന്റെ വിവരങ്ങള്‍ വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കടത്താണെന്നായിരുന്നു രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

Tags