ശബരിമല സ്വര്‍ണക്കൊള്ള ; തന്ത്രി കണ്ഠരര് രാജീവര് തിരുവനന്തപുരം സബ് ജയിലില്‍ ; നിരപരാധിയെന്ന് പ്രതികരണം
തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ജയിലഴിക്കുള്ളില്‍. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത കണ്ഠരര് രാജീവരെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലെത്തിച്ചു. ജയിലിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ച കണ്ഠരര് രാജീവര് താന്‍ നിരപരാധിയാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും പറഞ്ഞു. കുടുക്കിയതാണോ എന്ന ചോദ്യത്തിന് ഉറപ്പ് എന്നും തന്ത്രി മറുപടി നല്‍കി.
tRootC1469263">
തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.
സ്വര്‍ണക്കൊള്ളയില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വൈകിട്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. ശേഷം കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിന് മുമ്പാകെ ഹാജരാക്കി. പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ 13ാം പ്രതിയാണ് തന്ത്രി.
.jpg)


