ശബരിമല സ്വര്‍ണക്കൊള്ള ; 2025ല്‍ നടന്ന സ്വര്‍ണപാളി കൈമാറ്റത്തില്‍ ഗൂഡാലോചനയെന്ന് എസ്‌ഐടി
9 പേര്‍ക്ക് കൈമാറ്റത്തില്‍ പങ്കുണ്ടെന്നും ചട്ടങ്ങള്‍ മറികടന്ന് 2025ല്‍ പാളികള്‍ ഉണ്ണികൃഷണന്‍ പോറ്റിക്ക് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നും എസ്‌ഐടി പറയുന്നു
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ 2025ല്‍ നടന്ന സ്വര്‍ണപാളി കൈമാറ്റത്തില്‍ ഗൂഡാലോചനയെന്ന് എസ്‌ഐടി കണ്ടെത്തി. 9 പേര്‍ക്ക് കൈമാറ്റത്തില്‍ പങ്കുണ്ടെന്നും ചട്ടങ്ങള്‍ മറികടന്ന് 2025ല്‍ പാളികള്‍ ഉണ്ണികൃഷണന്‍ പോറ്റിക്ക് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നും എസ്‌ഐടി പറയുന്നു
2019ലെ വീഴ്ചകള്‍ മറയ്ക്കാനായിരുന്നു നീക്കം. ആറു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണത്തിന്റെ നിറം മങ്ങിയിട്ടും മുന്‍ ബോര്‍ഡ് അന്വേഷണത്തിന് തയ്യാറായില്ല. വാറണ്ടിയുണ്ടെന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സ്വര്‍ണം നഷ്ടമായില്ലെങ്കിലും അഴിമതി നിരോധന വകുപ്പ് പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്ത്, ബോര്‍ഡ് അംഗങ്ങളായ അജി കുമാര്‍, സന്തോഷ് കുമാര്‍, തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ബണ്ടാരി, ഗോവര്‍ദ്ധന്‍ എന്നിവര്‍ പ്രതികളാകും. പ്രതിപ്പട്ടികയില്‍ നിന്ന് മുരാരിബാബുവിനെ ഒഴിവാക്കി. പ്രതിപ്പട്ടിക വൈകാതെ കൊല്ലം വിജിലന്‍സ് വകുപ്പിന് നല്‍കും.
.jpg)

