ശബരിമല സ്വര്‍ണക്കൊള്ള: പുരാവസ്തു കടത്ത് ആരോപണത്തില്‍ തെളിവ് ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എസ്‌ഐടി
മണിക്ക് പുറമെ ബാലമുരുകന്‍, ശ്രീകൃഷ്ണന്‍ എന്നിവര്‍ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ളയിലെ പുരാവസ്തു കടത്ത് ആരോപണത്തില്‍ തെളിവ് ലഭിച്ചാല്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയ ദിണ്ടിഗല്‍ സ്വദേശി ഡി.മണിക്ക് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മണിക്ക് പുറമെ ബാലമുരുകന്‍, ശ്രീകൃഷ്ണന്‍ എന്നിവര്‍ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
tRootC1469263">ജയിലില്‍ കഴിയുന്ന പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കൂടുതല്‍ ചോദ്യംചെയ്യാന്‍ കോടതിയില്‍ എസ്‌ഐടി നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് വേര്‍തിരിച്ച ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ഗോവര്‍ധന് കൈമാറിയതായി എസ്‌ഐടി കണ്ടെത്തിയെങ്കിലും ഗോവര്‍ധന്‍ ആര്‍ക്ക് കൈമാറിയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഡി. മണിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടെന്ന് എസ്‌ഐടി പറയുന്നത്.
.jpg)


