ശബരിമല സ്വര്‍ണക്കടത്ത് കേസ് ; ഡി മണിയെ വിശദമായി ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം

d mani
d mani

മണിയുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് എസ്‌ഐടി.

ശബരിമല സ്വര്‍ണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാന്‍ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. മണിയുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് എസ്‌ഐടി.

tRootC1469263">

അതേസമയം, ശബരിമല സ്വര്‍ണക്കടത്തിന് പിന്നില്‍ രാജ്യാന്തര ലോബിയുണ്ടോ എന്നറിയണമെങ്കില്‍ ഡി മണിയുടെ വിശദമായ ചോദ്യം ചെയ്യല്‍ നടക്കണമെന്ന് അന്വേഷണ സംഘം പറയുന്നു. ഏറെ ദുരൂഹതകള്‍ മണിക്ക് പിന്നിലുണ്ടെന്നാണ് എസ്‌ഐടിയുടെ സംശയം. 

ഇന്നലെയാണ് അന്വേഷണ സംഘം ഡി മണിയെ ചോദ്യം ചെയ്തത്. എന്നാല്‍ താന്‍ ഡി മണിയല്ല, എംഎസ് മണിയാണ് എന്നായിരുന്നു ഡി മണിയുടെ വാദം.

പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി വ്യക്തമാക്കിയിരുന്നു. എസ്‌ഐടി കണ്ടത് താന്‍ കണ്ട ഡി മണിയെ തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രവാസി വ്യവസായി. വ്യവസായിയില്‍ നിന്നും അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും.

Tags