ശബരിമല സ്വർണക്കൊളള കേസ്: പി എസ് പ്രശാന്ത് കസ്റ്റഡിയിൽ

st

പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിക്കും. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി അറിയിച്ചു.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയില്‍.  ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.  മൂന്നംഗസംഘം വീട്ടിലെത്തിയാണ് എസ്‌ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. 

രാവിലെ വീട്ടിലെത്തിയ സംഘം പ്രശാന്തിനോട് അന്വേഷണത്തോട് സഹകരിക്കണമെന്നും കൂടെവരണമെന്നും ആവശ്യപ്പെടുകയായിരുന്നു. പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിക്കും. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി അറിയിച്ചു.

കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. ബോര്‍ഡ് അംഗം അജികുമാറിനെയും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനെയും അറസ്റ്റ് ചെയ്യും. ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്ന് പ്രശാന്ത് ഇന്ന് ഫേസ്ബുക്കിൽ കുറിപ്പിൽ പറഞ്ഞിരുന്നു.

Tags