ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം,മകര സംക്രമ ദിനത്തില്‍ വീടുകളില്‍ ശബരിമല സംരക്ഷണ ദീപം തെളിയിക്കും: ബിജെപി
എസ്ഐടി അന്വേഷണത്തില്‍ പരിമതികള്‍ മുമ്പ് തന്നെ വ്യക്തമായതിനാല്‍ സംഭവം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിപിഐഎം - കോണ്‍ഗ്രസ് പരസ്പരം സഹകരണം ഉണ്ടായെന്ന് ബിജെപി നേതാവ് എംടി രമേശ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എസ്ഐടി അന്വേഷണത്തില്‍ പരിമതികള്‍ മുമ്പ് തന്നെ വ്യക്തമായതിനാല്‍ സംഭവം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയപരമായ നടപടികള്‍ സ്വീകരിക്കുമെന്നും വിശ്വാസികളെ ഉള്‍പ്പെടുത്തി സമരം നടത്തുമെന്നും എംടി രമേശ് വ്യക്തമാക്കി. സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പുറമേ മകര സംക്രമ ദിനത്തില്‍ ശബരിമല സംരക്ഷണ ദീപം വീടുകളില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
tRootC1469263">ഈ മാസം 11ന് തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന നേതൃ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുശതമാനം കുറഞ്ഞിട്ടില്ലെന്നും 2020ല്‍ 14% ആയിരുന്നത് ഇത്തവണ 15% ആയി ഉയരുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ബോധപൂര്‍വം ശ്രമിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പലയിടത്തും ഈ സഹകരണം ഉണ്ടായെന്നും എംടി രമേശ് പറഞ്ഞു. ബിജെപിയെ മാറ്റി നിര്‍ത്താന്‍ എല്‍ഡിഎഫും യുഡിഎഫും ഒരു മുന്നണിയായി മാറിയെന്നും അദ്ദേഹം ആരോപിക്കുന്നു.
.jpg)


