ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ് ; എന്‍ വാസുവിന്റെയും മുരാരി ബാബുവിന്റെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്
Dec 19, 2025, 08:23 IST
ശ്രീകോവിലിന്റെ കട്ടിളപ്പാളിയില്‍ പതിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാന്‍ ശുപാര്‍ശ നല്കി എന്നതാണ് എന്‍ വാസുവിനെതിരായ കേസ്
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും.
ശ്രീകോവിലിന്റെ കട്ടിളപ്പാളിയില്‍ പതിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാന്‍ ശുപാര്‍ശ നല്കി എന്നതാണ് എന്‍ വാസുവിനെതിരായ കേസ്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയ കേസില്‍ രണ്ടാം പ്രതിയും ശ്രീകോവില്‍ കട്ടിളപ്പാളി കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു. സ്വര്‍ണപ്പാളികള്‍ക്ക് പകരം ചെമ്പ് പാളികള്‍ എന്ന് തെറ്റായി രേഖപ്പെടുത്തി കവര്‍ച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്.
tRootC1469263">.jpg)


