ശബരിമല സ്വർണക്കൊള്ള ; ഹൈകോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയുമോയെന്ന ആശങ്കയിൽ എസ്.ഐ.ടി

Crucial test results for SIT in Sabarimala gold robbery; The stone slabs were not changed, what was stolen was plated gold

 തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഹൈകോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയുമോയെന്ന ആശങ്കയിൽ എസ്.ഐ.ടി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 22നകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് കോടതി നിർദേശിച്ചിരുന്നത്. 

അക്കാര്യം എസ്.ഐ.ടി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കുറ്റപത്രം നൽകുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്നാണ് വിവരം. തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അധികൃതരടക്കം 15 പേർ പ്രതികളായ ഈ കേസിൽ 13 പേർക്കെതിരേയും കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. എന്നാൽ ഇതുവരെ ഈ വിഷയത്തിൽ എസ്.ഐ.ടി പ്രോസിക്യൂഷൻ അനുമതി തേടിയിട്ടില്ല. ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ നടപടിക്രമങ്ങൾ എങ്ങനെ പൂർത്തീകരിക്കുമെന്ന ആശങ്കയാണുള്ളത്.

നേരത്തേ കേസ് പരിഗണിച്ചപ്പോൾ ദേവസ്വം ബോർഡ് മുൻ കമീഷണറും പ്രസിഡന്‍റുമായിരുന്ന എൻ. വാസു, ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ തുടങ്ങിയവർ പ്രതികളായ കട്ടിളപ്പാളി കേസിന്‍റെ അന്വേഷണം പൂർത്തിയായെന്നാണ് എസ്.ഐ.ടി കോടതിയെ അറിയിച്ചിരുന്നത്.

Tags