ശബരിമല സ്വര്‍ണപാളി കേസ് ; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
Apr 21, 2026, 07:32 IST
ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും ചോദ്യം ചെയ്തു.
ശബരിമലയില്‍ നിന്ന് 2025ലെ സ്വര്‍ണപാളി കൊണ്ടുപോയതിലും എസ്‌ഐടി അന്വേഷണം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും ചോദ്യം ചെയ്തു.
ഹൈക്കോടതി അനുമതിയില്ലാതെയായിരുന്നു പാളികള്‍ പോറ്റിക്ക് നല്‍കിയതെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ പിഎസ് പ്രശാന്ത് ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞിരുന്നു. ഇത് മൂന്നാം തവണയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. അജികുമാറും പോറ്റിയുമായി സൗഹൃദമുണ്ടെന്നും എസ്‌ഐടി പറയുന്നു.
.jpg)

