ശബരിമല സ്വർണ്ണക്കൊള്ള ; കു​റ്റ​വാ​ളി​ക​ൾ മ​ന്ത്രി​യാ​യാ​ലും ത​ന്ത്രി​യാ​യാ​ലും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

Kummanam Rajasekharan

 തി​രു​വ​ന​ന്ത​പു​രം: മ​ക​ര​വി​ള​ക്ക് അ​ടു​ത്തി​രി​ക്കെ, ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ മാ​നി​ക്കാ​തെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​ത് ഞെ​ട്ടി​ക്കു​ന്ന​തും വേ​ദ​നി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന്​ ബി.​ജെ.​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻറ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

നി​ല​വി​ലെ അ​ന്വേ​ഷ​ണ സം​ഘം എ​ല്ലാ ദു​രൂ​ഹ​ത​ക​ളും നീ​ക്കി യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണം. അ​തി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, അ​ന്വേ​ഷ​ണം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഏ​ൽ​പ്പി​ക്ക​ണം. നി​യ​മം നി​യ​മ​ത്തി​ൻറെ വ​ഴി​ക്ക് പോ​ക​ണം. കു​റ്റ​വാ​ളി​ക​ൾ മ​ന്ത്രി​യാ​യാ​ലും ത​ന്ത്രി​യാ​യാ​ലും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഈ ​കേ​സി​ൽ നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ ബാ​ക്കി​യാ​ണ്.

tRootC1469263">

മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത​താ​യി കേ​ട്ടു. എ​ന്നാ​ൽ, പി​ന്നീ​ട് എ​ന്തു​ണ്ടാ​യി എ​ന്ന് ഒ​രു വി​വ​ര​വു​മി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ൽ വ​ലി​യ രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കു​ണ്ടെ​ന്നും സി.​പി.​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നും സം​ശ​യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags