ശബരിമല സ്വര്‍ണക്കൊള്ള കേസ്: സന്നിധാനത്ത് പരിശോധന നടത്തി എസ്‌ഐടി

Sabarimala gold robbery case; ED takes decisive step, conducts lightning search at homes of all accused

ശ്രീകോവിന്റെ നാല് തൂണുകള്‍ ഇളക്കി മാറ്റിയായിരുന്നു പരിശോധന.

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം. ഇന്ന് വൈകിട്ടോടെയായിരുന്നു എസ്‌ഐടി സംഘം സന്നിധാനത്ത് പരിശോധന നടത്തിയത്. ശ്രീകോവിന്റെ നാല് തൂണുകള്‍ ഇളക്കി മാറ്റിയായിരുന്നു പരിശോധന.

സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘം എത്തിയത്. മുന്‍പ് എസ്‌ഐടി നടത്തിയ അന്വേഷണത്തിലെ പരിശോധനയില്‍ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കൂടുതല്‍ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയത്.

tRootC1469263">

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിന് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായതിന് പിന്നാലെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം നല്‍കിയത്.

Tags