ശബരിമല സ്വർണക്കൊള്ളക്കേസ് : എ പത്മകുമാറിന് ജാമ്യമില്ല

Did the Devaswom always do things according to the manual? When he was the Devaswom President, he did not travel abroad. We should investigate who did: A. Padmakumar
Did the Devaswom always do things according to the manual? When he was the Devaswom President, he did not travel abroad. We should investigate who did: A. Padmakumar

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയാണ് തള്ളിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹർജിയിൽ പറയുന്നത്.

tRootC1469263">

മിനുട്സിൽ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പ് കൂടിയാണ് പത്മകുമാറിൻ്റെ ജാമ്യഹർജിയിലൂടെ വ്യക്തമാക്കിയത്. സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഡിസംബർ 18നാണ് പോറ്റിയുടെ ജാമ്യഹർജി പരിഗണിക്കുക.

Tags