ശബരിമല സ്വർണ്ണക്കൊള്ള കേസ് ; പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച് ഹൈക്കോടതി

Sabarimala gold theft; Pankaj Bhandari reveals that smuggled gold was used for renovation of other temples

 ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം പൂർത്തിയാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച് ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ നിർണ്ണായകമായ ജംഷഡ്പൂർ ലാബിൽ നിന്നുള്ള സാമ്പിളുകളുടെ വിദഗ്ദ്ധ പരിശോധനാ ഫലം 10 ദിവസത്തിനകം ലഭ്യമാകുമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഈ പരിശോധനാ ഫലം ലഭിച്ച ശേഷമേ കൃത്യമായ സ്വഭാവം വ്യക്തമാകൂ എന്നും എസ്.ഐ.ടി കോടതിയിൽ വ്യക്തമാക്കി.

ലാബിൽ നിന്നുള്ള പരിശോധനാ ഫലം ലഭിക്കാൻ വൈകിയാലും അത് അന്വേഷണത്തെ ബാധിക്കേണ്ടതില്ലെന്ന് കോടതി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. സാമ്പിളുകളുടെ ഫലം പുറത്തുവന്നാൽ മാത്രമേ യഥാർത്ഥത്തിൽ എത്രത്തോളം സ്വർണ്ണമാണ് നഷ്ടപ്പെട്ടിട്ടുള്ളത് എന്ന് കൃത്യമായി തിട്ടപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഇതിന് ശേഷമായിരിക്കും കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുക. ഒപ്പം, 2025-ൽ സ്വർണ്ണം പൂശുന്നതിനായി പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിലും ഈ പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ 391 സാക്ഷികളെയാണ് അന്വേഷണ സംഘം വിസ്തരിച്ചിട്ടുള്ളത്.

Tags