ശബരിമല സ്വർണക്കൊള്ളക്കേസ് ; എ പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി

Sabarimala gold robbery case; A Padmakumar's remand extended for 14 days

 കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്കായി നീട്ടി. ദ്വാരപാലക ശിൽപ്പ കേസിൽ ജാമ്യാപേക്ഷ സംബന്ധിച്ച വിധി 7ന്‌ പ്രസ്താവിക്കും. കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർദ്ധൻ, ഭണ്ഡാരി എന്നിവർക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകി. ഇവരോടൊപ്പം, ശബരിമല സ്വർണ്ണക്കടത്ത് കേസിൽ മണിയെയും ബാലമുരു​ഗനേയും എസ്ഐടി ചോദ്യം ചെയ്തുവരികയാണ്.

tRootC1469263">

മാധ്യമങ്ങളുടെ ദൈവതുല്യൻ ആരാണ് എന്ന ചോദ്യത്തിന്, വേട്ടനായ്ക്കൾ അല്ല എല്ലാം ഞാനാണ് ചെയ്തത്, എല്ലാം അയ്യപ്പൻ നോക്കിക്കോളും എന്നാണ് എ. പത്മകുമാർ പ്രതികരിച്ചത്. പത്മകുമാറാണ് എല്ലാം ചെയ്തതെന്നായിരുന്നു വിജയകുമാറിന്റെ മൊഴി. കടകംപള്ളി ആണോ ദൈവതുല്യൻ എന്ന ചോദ്യത്തിന് ശവംതീനികൾ അല്ലെന്നായിരുന്നു ഉത്തരം.

Tags