ശബരിമല സ്വര്‍ണക്കൊള്ള, ബിജെപിയ്ക്ക് താല്‍പര്യം രാഷ്ട്രീയ മുതലെടുപ്പിന് ; മന്ത്രി വി ശിവന്‍കുട്ടി
കേസില്‍ എസ്‌ഐടിയുടെ അന്വേഷണം നിഷ്പക്ഷമായാണ് നടക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബിജെപിക്കും ബന്ധമുണ്ടെന്ന ആരോപണവുമായി മന്ത്രി വി ശിവന്‍കുട്ടി. കേസിലെ അന്വേഷണത്തെ ബിജെപി ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടത്തി ആളുകളെ അറസ്റ്റ് ചെയ്യാനും ബിജെപിക്ക് താല്‍പര്യമില്ല. അവര്‍ക്ക് ഈ പ്രശ്‌നം വഷളാക്കി നിര്‍ത്താനും അതുവഴി രാഷ്ട്രീയമുതലെടുപ്പ് നടത്താനുമാണ് ആഗ്രഹമെന്നും അത് ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല എന്നും മന്ത്രി പറഞ്ഞു.
tRootC1469263">കേസില്‍ എസ്‌ഐടിയുടെ അന്വേഷണം നിഷ്പക്ഷമായാണ് നടക്കുന്നത് എന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തെ കേരളത്തിലെ ജനങ്ങള്‍ തന്നെ സ്വാഗതം ചെയ്യുകയാണ്. കുറ്റക്കാര്‍ ഏത് നിലവാരത്തില്‍ ഉള്ള ആളുകളായിരുന്നാലും അര്‍ഹമായ ശിക്ഷ വാങ്ങിനല്‍കണമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്നും ശിവന്‍കുട്ടി പറഞ്ഞു. ശബരിമലയുടെ കാര്യങ്ങള്‍ ഔദ്യോഗികമായി പറയുന്നവരുടെ സ്ഥിതിവിശേഷങ്ങള്‍ എല്ലാവരും കണ്ടു. ഇവരെല്ലാം കൂടി ക്ഷേത്രത്തെ കൊള്ളയടിക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏത് മന്ത്രിക്കെതിരെ അന്വേഷണം നീണ്ടാലും തങ്ങള്‍ക്കൊരു പ്രശ്‌നവുമില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
.jpg)


