ശബരിമല സ്വർണക്കൊള്ള: രമേശ് ചെന്നിത്തല ഈ മാസം പത്തിന് എസ്ഐടിക്ക് മൊഴി നൽകും

ramesh chennithala
ramesh chennithala

തിരുവനന്തപുരം: പുരാവസ്തുക്കൾ അന്താരാഷ്ട്ര കരിഞ്ചന്തയിൽ വിറ്റഴിക്കുന്ന സംഘങ്ങൾക്ക് ശബരിമല സ്വർണമോഷണവുമായുള്ള ബന്ധമുണ്ടെന്ന് പറഞ്ഞതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ഈ മാസം പത്തിന് എസ്ഐടിക്ക് മൊഴി നൽകും. ഇതു സംബന്ധിച്ച കത്ത് എഡിജിപി വെങ്കടേഷിന് കത്തു നൽകിയിരുന്നു. ദേവസ്വം ബോർഡിലെ ഉന്നതർക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പൗരാണിക വസ്തുക്കൾ അന്താരാഷ്ട്ര കരിഞ്ചന്തയിൽ എത്തിക്കുന്നവരെക്കുറിച്ച് നേരിട്ടറിവുള്ള വ്യക്തിയിൽനിന്നു ലഭിച്ച വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

tRootC1469263">

Tags