ശബരിമല നെയ്യ് അഴിമതി: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

High Court cancels police protection provided to six churches where there is a church dispute

എസ്.ഐടി തലവന്‍ എസ്.പി എം.ജെ സോജന്‍ കോടതിയില്‍ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി അറിയിക്കും.

 ശബരിമലയിലേക്കുളള മില്‍മ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്.ഐടി തലവന്‍ എസ്.പി എം.ജെ സോജന്‍ കോടതിയില്‍ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി അറിയിക്കും.

 നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് , ബോഡ് അംംഗമായിരുന്ന അജികുമാര്‍ , അടക്കമുള്ളവരെ പ്രതിയാക്കിയാണ് കേസ് എടുത്തത്. അന്വേഷണ സംഘം നിലവില്‍ നെയ്യ് ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കുകയും ഫയലുകള്‍ കൈകാര്യം ചെയ്ത് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കുകയും ചെയ്തിട്ടുണ്ട്. പി.എസ് പ്രശാന്തിന്റെ കാലത്തെ ഇടത് ഭരണസമിതി മില്‍മ ഭാരവാഹികളും ചേര്‍ന്ന് നടത്തിയ ഗുരുതര ക്രമക്കേടിലാണ് ഹൈക്കോടതി സംസ്ഥാന വിജിലന്‍സിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്.

Tags