ശബരിമലയിലെ കൊടിമര പുനർനിർമ്മാണം;2 പവൻ സ്വർണം സംഭാവനയായി നൽകി, മോഹൻലാലിന്റെ മൊഴി

Who is this seventh lord? Fans celebrate Mohanlal's new film

പ്രതിഷ്ഠയ്ക്കായി രണ്ടു പവൻ സ്വർണ്ണം സംഭാവന നൽകിയെന്ന് നടൻ മോഹൻ ലാലിന്റെ മൊഴി.

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര മാറ്റത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്.പുനഃ പ്രതിഷ്ഠയ്ക്കായി രണ്ടു പവൻ സ്വർണ്ണം സംഭാവന നൽകിയെന്ന് നടൻ മോഹൻ ലാലിന്റെ മൊഴി.

സുഹൃത്ത്‌ സ്വർണം ശബരിമലയിൽ എത്തിച്ചെന്നും മോഹൻലാൽ മൊഴി നൽകി. സുരേഷ്‌ഗോപി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ സംഭാവന നൽകിയതെന്നും മോഹൻലാൽ മൊഴിയിൽ പറയുന്നു. 

tRootC1469263">

27 പേരാണ് ശബരിമല കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി സ്വർണം സംഭാവന ചെയ്തിരിക്കുന്നതെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഓരോരുത്തരും എത്രത്തോളം സ്വർണം നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ കൃത്യത വന്നിട്ടില്ല. അത് പൂർണമായി കണക്കെടുത്താൽ മാത്രമേ ഏതെങ്കിലും രീതിയിലുള്ള തിരിമറി നടന്നിട്ടുണ്ടോ എന്നകാര്യത്തിൽ വ്യക്തത ലഭിക്കൂ.

Tags