ശബരിമല ഡിജിറ്റൽ മാസ്റ്റർ പ്ലാനിലൂടെ വലിയ മാറ്റങ്ങളുണ്ടാകും : ദേവസ്വം പ്രസിഡൻ്റ് കെ.ജയകുമാർ
ശബരിമല : ദേവസ്വം ബോർഡിൽ ഓൺലൈൻ ബുക്കിംഗിൻ്റെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ ഡിജിറ്റൽ
മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാർ പറഞ്ഞു. നേരത്തെ ഇൻ്റർ ഗ്രേറ്റഡ് ടെമ്പിൾ മാനേജ്മെൻ്റ് സോഫ്റ്റ് വെയർ നടപ്പാക്കിയപ്പോൾ അത് പ്രാവർത്തികമായില്ല.
വഴിപാട് കാര്യങ്ങൾ മാത്രമുള്ള സംവിധാനമായിരുന്നു അത്. അക്കൗണ്ട്, മരാമത്ത്, ഭരണ വിഭാഗം തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയ
സോഫ്റ്റ് വെയർ ഇത് കൊണ്ട് കഴിയില്ല എന്ന് മനസ്സിലായി. പഠിക്കാൻ ടെക്നിക്കൽ കമ്മറ്റിയെ വച്ചെങ്കിലും ഒരു വ്യക്തത വന്നില്ല.
ഇൻ്റർ ഗ്രേറ്റഡ് ഡിജിറ്റൽ മാനേജ്മെൻ്റിലേക്ക് വരികയാണ് വേണ്ടത്.
ഏതെല്ലാം മേഖലയിൽ ഇത് നടപ്പിലാക്കണമെന്ന് ഒരു പഠനം നടത്തണം. ഇതിനായി ആൾ ഇന്ത്യാ തലത്തിൽ പരസ്യം കൊടുത്ത് ടെണ്ടർ വിളിച്ച് ഐ.റ്റി മേഖലയിലെ ലോകോത്തര കമ്പനികളെ തിരഞ്ഞെടുക്കണം. ഇന്ത്യൻ റെയിൽവേയിൽ ഡിജിറ്റലൈസേഷൻ വളരെ നന്നായി നടത്തുന്നുണ്ടെങ്കിൽ ഇവിടെ നമുക്ക് എന്തു കൊണ്ട് അത് പറ്റുന്നില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. ആർ.എഫ്.ബി ഉണ്ടാക്കും. തിരക്ക് നിയന്ത്രണത്തിന് എ.ഐ സംവിധാനം പ്രയോജനപ്പെടുത്താമെന്നും കെ. ജയകുമാർ പറഞ്ഞു.
.jpg)


