ശബരിമല ഭക്തർക്ക് സുഖദർശനം സാധ്യമാകുന്നതിൽ സന്തോഷം : പൊലീസ് സ്പെഷ്യൽ ഓഫീസർ ജി ജയദേവ്
ശബരിമല : മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് സംതൃപ്തമായ ദർശനം സാധ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ ജി ജയദേവ് പറഞ്ഞു.എഴുപതിനായിരത്തോളം തീർത്ഥാടകർ ദിവസേന സന്നിധാനത്ത് എത്തുന്നുണ്ടെങ്കിലും നടപ്പന്തലിലും പതിനെട്ടാം പടിക്ക് താഴെയും തിരക്ക് അനുഭവപ്പെടാത്തതിന് കാരണം കൃത്യമായ ഏകോപനവും വെർച്വൽ ക്യൂവിലൂടെയുള്ള അച്ചടക്കത്തോടെയുള്ള നിയന്ത്രണവുമാണെന്ന് സ്പെഷ്യൽ ഓഫീസർ പറഞ്ഞു.
പോലീസ് സേനയുടെ രണ്ടാം ബാച്ച് ഇന്നു ചുമതല ഏറ്റിട്ടുണ്ട്. കൂടുതൽ തീർത്ഥാടകർ എത്തിയാലും ഏത് സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ടാംപടിയിൽ പരിചയസമ്പന്നരായ പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത് സോപാനത്തിലും തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ ആസൂത്രണം നടത്തിയിട്ടുണ്ട്.
പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവി കൂടിയായ സ്പെഷ്യൽ ഓഫീസർ മണ്ഡല കാല ത്ത് ശബരിമല തീർത്ഥാടനത്തിൻ്റെ ആദ്യ ബാച്ചിൻ്റെ സേവനം വിലയിരുത്തി പുതിയ ബാച്ചിലെ പൊലീസുകാർ ആദ്യബാച്ചിലെ പോലീസിനോടൊപ്പം ഉച്ചവരെ ഒരുമിച്ച് സേവനം നടത്തിയാണ് മലയിറങ്ങിയത്. ഭക്തർക്ക് പരാതി രഹിതമായ തീർത്ഥാടനം സാധ്യമാക്കുന്നതിനാണ് ലക്ഷ്യമെന്ന് എസ് ഒ പറഞ്ഞു.
.jpg)

