ശബരിമല വിശ്വാസികൾ ഈ തിരഞ്ഞെടുപ്പിലും ശക്തമായ പ്രതികാരം വീട്ടും ‘തിരുവനന്തപുരത്ത് ബിജെപി തിലകം അണിയും’: സുരേഷ് ഗോപി

suresh
suresh


തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയം നേടുമെന്ന് കേന്ദ്രമന്ത്രിയും നേതാവുമായ സുരേഷ് ഗോപി പ്രത്യാശ പ്രകടിപ്പിച്ചു. വികസനം മുൻനിർത്തിയുള്ള ബിജെപിയുടെ പ്രചാരണങ്ങൾക്ക് ജനങ്ങളിൽ നിന്ന് വലിയ അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും, കേവല ഭൂരിപക്ഷമാണോ മികച്ച ഭൂരിപക്ഷമാണോ ബിജെപി നേടേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന വികസനത്തിന് വേണ്ട ശരിയായ രൂപകൽപ്പന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന്റെ ഭരണത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ശബരിമല വിശ്വാസികൾ ഈ തിരഞ്ഞെടുപ്പിലും ശക്തമായ പ്രതികാരം വീട്ടുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

tRootC1469263">

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും രാവിലെ 6.35-ന് തന്നെ വോട്ട് ചെയ്യാനെത്തി. തിരുവനന്തപുരത്തെ ശാസ്തമംഗലം എൻഎസ്എസ് സ്കൂളിലെ ബൂത്തിലാണ് അദ്ദേഹം തൻ്റെ വോട്ടവകാശം വിനിയോഗിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഉടൻ തന്നെ ഡൽഹിയിലേക്ക് യാത്ര തിരിക്കും. ശ്രദ്ധേയമായ കാര്യം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലേക്ക് വോട്ട് മാറ്റിയെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വോട്ട് ചെയ്തത് തിരുവനന്തപുരത്തെ തന്റെ പഴയ ബൂത്തിലാണ്.

Tags