കടം വാങ്ങിയും സ്വർണം പണയം വെച്ചും ജോലി: ചെയ്തവർക്കുകളുടെ പണം ലഭിക്കാതെ ശബരിമല കോൺട്രാക്ടർമാർ പ്രതിസന്ധിയിൽ
ശബരിമല: ശബരിമലയിലെ പണികൾ ചെയ്ത കോൺ ട്രാക്ടർമാർക്ക് യഥാസമയം ചെയ്തവർക്കുകളുടെ പണം ലഭിക്കുന്നില്ലെന്ന് പരാതി .ഇത് മൂലം കോൺട്രാക്ടർമാർ ബുദ്ധിമുട്ടുന്നു.രണ്ട് വർഷം മുൻപ് ചെയ്ത വർക്കുകളുടെ വരെ തുക മാറിക്കിട്ടാനുണ്ട്. കടമെടുത്തും ബാങ്കുകളിൽ നിന്ന് ലോണ് എടുത്തും സ്വർണ്ണാഭരണങ്ങൾ പണയം വച്ചുമൊക്കെയാണ് പണം കണ്ടെത്തി വർക്കുകൾ സമയബന്ധിതമായി തീർക്കുന്നത്. യഥാസമയം പണികൾ തീർത്താലും ചെയ്ത പണിയുടെ പണം കിട്ടാത്തതിനാൽ കടം എടുത്ത കാശിന് പലിശ കൊടുത്ത് ബുദ്ധിമുട്ടുകയാണിവർ.
അടിയന്തിര പ്രാധാന്യമുള്ള വർക്കുകൾ വേഗം തീർക്കുന്നതിന് ഇവർ അമിത പലിശ നല്കി സ്വകാര്യ വ്യക്തികളിൽ നിന്ന് പണം കടം എടുത്താണ് പണികൾ തീക്കുന്നത്.
കൂടാതെ സാധനങ്ങൾ സന്നിധാനത്ത് എത്തിക്കുന്നതിനും കടമ്പകളേറെയാ ണ്.നാട്ടിലെ വർക്കുകൾ ചെയ്യുന്നതിൻ്റെ ഇരട്ടി അധ്വാനം ഇവിടെ വേണ്ടി വരുന്നു.സി. എസ്.ആർ റേറ്റ് പ്രകാരമാണ് ശബരിമലയിൽ കോൺട്രാക്ടർമാർ വർക്ക് എടുക്കുന്നത്. എന്നാൽ പമ്പയിൽ
എം സാൻ്റ്ഉൾപ്പടെയുള്ള നിർമ്മാണ സാമഗ്രികൾ പല ട്രിപ്പായി ട്രാക്ടറിലാണ് എത്തിക്കുന്നത്. ട്രാക്ടർ വാടക നല്കുന്നത് തങ്ങൾക്ക് നഷ്ടമാണെന്നാണ് കോൺട്രാക്ടർമാർ പറയുന്നത്. കൂടാതെ സന്നിധാനത്ത് തൊഴിലാളികൾ താമസിച്ച് ജോലി ചെയ്തുവരുന്നുണ്ട് .ഇതു മൂലം തൊഴിലാളികളെ കിട്ടാനും പ്രയാസം നേരിടുന്നുണ്ട് .അതിനാൽ കിട്ടാനുള്ള ബില്ലുകളുടെ തുക വേഗം ലഭ്യമാക്കാൻ
നടപടി സ്വീകരിക്കണമെന്ന്തിരുവിതാംകൂർ ദേവസ്വം ബോർഡ് കോൺട്രാക് ടേഴ് സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ട റി വി.പി.സാനി കുമാർ ആവശ്യപ്പെട്ടു.
.jpg)


