'പവിത്രം' ശബരിമല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സന്നിധാനവും പരിസരങ്ങളും ശുചീകരിച്ചു
Updated: Nov 21, 2023, 10:43 IST

പത്തനംതിട്ട: 'പവിത്രം' ശബരിമല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സന്നിധാനവും പരിസരങ്ങളും ശുചീകരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തികൾ നടന്നത്.
മണ്ഡല മകരവിളക്ക് സമയത്തും മാസ പൂജ ദിവസങ്ങളിലും സന്നിധാനത്തെ പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കി പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാര്‍ ഉല്‍പ്പടെയുള്ള എല്ലാ ഉദ്യോഗസ്ഥരും, ക്ഷേത്ര ജീവനക്കാര്‍, വൈദിക സേവന ജീവനക്കാര്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.