ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

sabarimala accident
sabarimala accident

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ളാഹയ്‌ക്കും പുതുക്കടയ്‌ക്കും ഇടയിൽവച്ച് ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

mangala

ദർശനം നടത്തി തിരികെ മലയിറങ്ങിയ ബസ്സാണ് അപകടത്തിൽ പെട്ടത്. ഒരു കുട്ടി അടക്കം ഏഴുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമുള്ളതല്ല. ഇവരെ പെരുനാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 34 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.