സംതൃപ്തിയോടെ ഭക്തര്‍ മല ഇറങ്ങിയതായി ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തിയ ഭക്തരെല്ലാം സംതൃപ്തിയോടെയാണ് മടങ്ങിയതെന്ന് ശബരിമല മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരിയും. വളരെ ഭംഗിയായി മണ്ഡല മകരവിളക്ക് ഉത്സവം നടന്നു.
സുഖദര്‍ശനം ലഭിച്ച സന്തോഷത്തോടെയാണ് തീര്‍ഥാടകര്‍ മടങ്ങിയത്. അധികനേരം കാത്തുനില്‍ക്കാതെ ഭക്തര്‍ക്കെല്ലാം ദര്‍ശനം സൗകര്യം ഉറപ്പായി. അയ്യപ്പനോടുള്ള നിഷ്‌കാമഭക്തി തെളിയിക്കുന്നതാണിത്. ദേവസ്വം ബോര്‍ഡ്, പൊലിസ്, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ഏകോപനമായ പ്രവര്‍ത്തനം കാര്യങ്ങള്‍ എളുപ്പമാക്കി.
tRootC1469263">അയ്യപ്പന്റെ അനുഗ്രഹത്തോടെ മറ്റൊരു മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലം സമാപിക്കുന്നതായി എം ജി മനു നമ്പൂതിരി പറഞ്ഞു. എല്ലാ ഭക്തരും സംതൃപ്തമായ ദര്‍ശനം നടത്തി. ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും പൂര്‍ണ പിന്തുണ നല്‍കിയതിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

.jpg)


