സോഷ്യൽ മീഡിയയിൽ തരംഗമായി 'ശബരിമല 0' മൈൽക്കുറ്റി; റീൽസും സെൽഫിയുമായി തീർത്ഥാടകർ
ശബരിമല: വയനാട് നമ്പിക്കൊല്ലിയിലെ പൂക്കൾ ചൂടിയ ബസ് സ്റ്റോപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, ശബരിമല സന്നിധാനത്തെ '0' മൈൽക്കുറ്റിയും ഇൻസ്റ്റഗ്രാമിൽ ഹിറ്റാകുന്നു. നടപന്തൽ തുടങ്ങുന്നതിന് സമീപം വെള്ളയും നീലയും നിറത്തിൽ ചായം പൂശിയ മൈൽക്കുറ്റിക്കരികിൽ നിന്ന് റീൽസും സെൽഫികളും പകർത്താൻ തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരാണ് ഈ മൈൽക്കുറ്റിയെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കിയത്. ദൽഹിയിൽ നിന്നും ബംഗളൂരുവിൽ നിന്നും പങ്കുവെക്കപ്പെട്ട റീലുകൾ കണ്ട്, സന്നിധാനത്തുള്ള സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇതേക്കുറിച്ച് മലയാളികൾ അന്വേഷിക്കുന്ന അവസ്ഥവരെയെത്തി കാര്യങ്ങൾ.മൈൽക്കുറ്റി നേരത്തെ തന്നെ ഇവിടെ ഉണ്ടായിരുന്നെങ്കിലും, ഇത്തവണ വെള്ളയും നീലയും നിറം നൽകിയതോടെ കാഴ്ചയിൽ കൂടുതൽ ആകർഷകമായി മാറി. പമ്പയിൽ നിന്ന് കയറിവരുന്ന തീർത്ഥാടകർക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്തിയെന്ന സന്തോഷവും ആശ്വാസവും നൽകുന്ന കാഴ്ചയായി മാറിയിരിക്കുകയാണ് ഈ മൈൽക്കുറ്റി.

.jpg)

