മുൻ സിപിഎം എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക് ; രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി

Former CPM MLA S. Rajendran joins BJP; held discussions with Rajeev Chandrasekhar

 ഇടുക്കി: മുൻ സിപിഎം എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചെന്ന് രാജേന്ദ്രൻ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റിനെ കണ്ട് സംസാരിച്ചിരുന്നുവെന്നത് ഒരു വസ്തുതയാണ്. എല്ലാവരുടെയും അഭിപ്രായമറിഞ്ഞതിന് ശേഷമാണ് അന്തിമതീരുമാനമാകുക. വ്യക്തിപരമായ സ്ഥാനമാനങ്ങളോ മത്സരിക്കണമെന്ന ആവശ്യമോ വ്യവസ്ഥയായി സ്വീകരിച്ചിട്ടില്ല. അന്നും ഇന്നും മത്സരിക്കണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ല. ചില സാഹചര്യങ്ങൾ കടന്നുവരികയായിരുന്നു. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല. രാജേന്ദ്രൻ വ്യക്തമാക്കി.

tRootC1469263">

രാജേന്ദ്രൻ എൻഡിഎയിലേക്ക് കൂറുമാറുമെന്ന സൂചനകൾ മുൻപും ഉയർന്നുവന്നിരുന്നു. എൻഡിഎ ഘടകകക്ഷിയായ ആർപിഐയിൽ ചേരുമെന്ന് ആർപിഐ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത് ജഹാൻ പ്രതികരിക്കുകയും ചെയ്തിരുന്നു. സിപിഎമ്മുമായി കുറേ കാലമായി അകലം പാലിക്കുകയാണ് എസ്.രാജേന്ദ്രൻ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയായിരുന്ന എ.രാജക്കെതിരെ പ്രവർത്തിച്ചുവെന്ന പേരിലാണ് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നത്.

Tags