തെരഞ്ഞെടുപ്പ് പരിപാടിയിൽ കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ പേര് പരാമര്‍ശിച്ചില്ല; ആര്‍. ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

Union Minister S. Jaishankar's name was not mentioned at the election event; R. Sreelekha left the stage

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരിപാടിയില്‍ കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ പേര് പരാമര്‍ശിക്കാത്തതില്‍ പ്രകോപിതയായി വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖ. ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. കേന്ദ്രമന്ത്രി ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖരന്‍റെ പേരുമാത്രമാണ് പരാമർശിച്ചതെന്ന് ആരോപിച്ചാണ് വേദിവിട്ടത്.

വേദിയിലുണ്ടായിരുന്ന രാജീവ് ചന്ദ്രശേഖരനോടും മേയര്‍ വി.വി. രാജേഷിനോടും ശ്രീലേഖ അതൃപ്തി അറിയിക്കുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജി. സോമനോട് ശ്രീലേഖ കയര്‍ത്തു. ഒടുവില്‍ നേതാക്കളുടെ അനുനയനത്തിന് വഴങ്ങി ശ്രീലേഖ തിരികെ വേദിയിലേക്ക് തിരികെ എത്തുകയായിരുന്നു.

Tags