വര്‍ക്കലയില്‍ റഷ്യന്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

varkala

വര്‍ക്കല സ്വദേശിയായ അനസാണ് പിടിയിലായത്.

വര്‍ക്കലയില്‍ റഷ്യന്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. വര്‍ക്കല സ്വദേശിയായ അനസാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

വര്‍ക്കല ക്ലിഫിന് സമീപത്ത് വെച്ചായിരുന്നു അനസ് വിദേശവനിതയ്ക്ക് നേരെ അതിക്രമം നടത്തിയത്. റഷ്യന്‍ യുവതിയെ കടന്നുപിടിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു അനസ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അനസിനായി വര്‍ക്കല പൊലീസ് തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് പ്രതിയെ ഇന്ന് അതിസാഹസികമായി പോലീസ് പിടികൂടിയത്. വര്‍ക്കല , കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് സ്റ്റേഷനുകളിലായി 38 ഓളം കേസുകളിലെ പ്രതിയാണ് അനസ്.

Tags