ശബരിമലയിൽ തിരക്കേറുന്നു; ഇന്നലെ എത്തിയത് 75,000 തീർത്ഥാടകർ
മണ്ഡലകാലം തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ ബുക്ക് ചെയ്തവരും തീർത്ഥാടനത്തിന് എത്തുന്നവരും തമ്മില്‍ വലിയ വ്യത്യാസമാണ് ഉണ്ടായിരുന്നത്.
പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെയും ഇന്നും തീർത്ഥാടകരുടെ തിരക്ക്. 75,000 തീർത്ഥാടകരാണ് ഇന്നലെയെത്തിയത്. ഇന്ന് 11 മണിവരെ 35,000 തീർത്ഥാടകരും മല ചവിട്ടി.
സ്പോട്ട് ബുക്കിങ് കൂട്ടാൻ ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു.മണ്ഡലകാലം തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ ബുക്ക് ചെയ്തവരും തീർത്ഥാടനത്തിന് എത്തുന്നവരും തമ്മില്‍ വലിയ വ്യത്യാസമാണ് ഉണ്ടായിരുന്നത്.
ദൂരുഹതയുണ്ടോയെന്നതില്‍ അന്വേഷണം നടക്കുമ്പോഴാണ് ഇന്നലെ തീർത്ഥാടകരുടെ എണ്ണം കൂടിയത്. 75,234 തീർത്ഥാടകർ ഇന്നലെ രാത്രി 12 മണിവരെ ദർശനത്തിന് എത്തി. ഈ സീസണില്‍ തന്നെ ഏറ്റവും കൂടുതല്‍ തീർത്ഥാടകർ എത്തിയതും ഇന്നലെയാണ്.
അതേസമയം മറ്റു തീയതികളില്‍ വെർച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ട് ഇന്നലെ ദർശനത്തിന് എത്തിയത് 7,564 പേരാണെന്ന് ദേവസ്വം ബോർഡിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
.jpg)

