സനാതന ധർമവുമായി ആർ.എസ്.എസിന് ബന്ധമില്ല : ജി. സുധാകരൻ


തിരുവനന്തപുരം: സനാതന ധർമവുമായി ആർ.എസ്.എസിന് ബന്ധമില്ലെന്നും ജി. സുധാകരൻ പറഞ്ഞു. ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ.
കെ.പി.സി.സി സംഘടിപ്പിച്ച ഗാന്ധിജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി ആഘോഷ സെമിനാറിൽ സംസാരിക്കവെയാണ് ആർ.എസ്.എസിനെ വിമർശിച്ചത്. സനാതന ധർമമെന്നാൽ മാറ്റമില്ല ധർമമാണ്. സനാതന ധർമം വേദകാലഘട്ടത്തിന് മുമ്പുണ്ടായതാണ്. ചാതുർവർണ്യം വേദകാലഘട്ടത്തിൽ വന്നതാണെന്നും ജി. സുധാകരൻ വ്യക്തമാക്കി.
കമ്യൂണിസത്തിലെ ഏതെങ്കിലും പോരാട്ടം പരാജയപ്പെട്ടാൽ അത് നടത്തിയവർ തെറ്റുകാരാണെന്ന് പറയാനാവില്ല. വർഗ സമരങ്ങളിൽ എല്ലാത്തരം പോരാട്ടങ്ങളുമുണ്ടാവും. പൊലീസ് സ്റ്റേഷൻ അക്രമിച്ചതിനെ അബദ്ധമെന്ന് വിശേഷിപ്പിക്കാവില്ല. രണ്ട് രാജ്യങ്ങളിലെ അംബാസഡറായവരെ വിശ്വപൗരനെന്ന് വിളിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ജി. സുധാകരൻ ചൂണ്ടിക്കാട്ടി.
എന്‍റെ പാർട്ടിയെക്കുറിച്ച് ഞാൻ ആക്ഷേപം പറയില്ല. ചരിത്രം വിസ്മരിക്കാനുള്ള പ്രവണത കേരളത്തിലും വർധിക്കുകയാണ്. രാഷ്ട്രീയക്കാരനായാൽ സത്യം പറയാനാവില്ലെന്നും ജി. സുധാകരൻ വ്യക്തമാക്കി.