ഗാന്ധിജിയുടെ ഘാതകർ ആർ.എസ്.എസ് തന്നെ : പരാമർശത്തിൽ മാറ്റമില്ലെന്ന് റിജിൽ മാക്കുറ്റി
Jun 10, 2025, 12:18 IST


കണ്ണൂർ: ഗാന്ധിഘാതകർ ആർ.എസ്. എസാണെന്ന് ചാനൽ ചർച്ചയിൽ വിവാദപരാമർശം നടത്തിയതിന് നിയമനടപടി നേരിടുന്ന കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പ്രതികരണവുമായി രംഗത്തെത്തി. ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ് തന്നെയാണെന്ന് താൻ ആവർത്തിച്ചു പറയുമെന്ന് റിജിൽ ഫെയ്സ് ബുക്കിൽ കുറിച്ചു.
tRootC1469263">സംഘികളുടെ ഒരു ഉമ്മാക്കിയിലും താൻ ഭയപ്പെടില്ലെന്നും കോടതി സമൻസ് ലഭിച്ച സംഭവത്തിൽ റിജിൽ പ്രതികരിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയ്ക്കിടെ ഗാന്ധിജിയുടെ വധത്തിന് പിന്നിൽ ആർ.എസ്. എ സാ ണെന്ന് റിജിൽ മാക്കുറ്റി പരാമർശിച്ചിരുന്നു. ഇതിനെതിരെ ആർ.എസ്.എസ് നേതാവ് ശ്രീജേഷ് നൽകിയ പരാതിയിലാണ് റിജിൽ മാക്കുറ്റിക്ക് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചത്.
