അന്താരാഷ്ട്ര കമ്പനിക്ക് 6.5 ലക്ഷം, ഇന്ത്യന്‍ കമ്പനിക്ക് 15,000 രൂപ; എസ്എംഎ മരുന്നില്‍ വിശദീകരണവുമായി വി ഡി സതീശന്‍
Oct 24, 2026, 07:33 IST
ഈ മരുന്നിന് വലിയതോതില്‍ വില വര്‍ധിച്ചതോടെയാണ് വില കുറവില്‍ മരുന്ന് നല്‍കുന്ന മറ്റൊരു ഇന്ത്യന്‍ കമ്പനിയെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്എംഎ മരുന്ന് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. റോഷ് എന്ന അന്താരാഷ്ട്ര കമ്പനി ആണ് ഇതുവരെ മരുന്ന് വിതരണം ചെയ്തിരുന്നത്. ഈ മരുന്നിന് വലിയതോതില്‍ വില വര്‍ധിച്ചതോടെയാണ് വില കുറവില്‍ മരുന്ന് നല്‍കുന്ന മറ്റൊരു ഇന്ത്യന്‍ കമ്പനിയെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ലഭിച്ചതിന് സമാനമായ ഗുണനിലവാരത്തില്‍ മരുന്ന് നല്‍കുന്ന പുതിയ കമ്പനിയുടെ മരുന്നിന്റെ വില 15,000 രൂപ മാത്രമാണ്. ഒരു അന്തരാഷ്ട്ര കമ്പനി 6.5 ലക്ഷവും ഇന്ത്യന്‍ കമ്പനി 15,000 രൂപയും വിലയിടുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് അഡ്ഡാ പരിപാടിയിലാണ് വി ഡി സതീശന്റെ പ്രതികരണം.
.jpg)


