പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചാല്‍ 5000 രൂപ പിഴ

Sabarimala Virtual Queue: Opportunity for an additional 5,000 people per day to have *darshan* until November 30.

ദിവസവും ടണ്‍ കണക്കിന് വസ്ത്രങ്ങളാണ് പമ്പയില്‍ നിന്ന് നീക്കേണ്ടി വരുന്നത്.

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് കര്‍ശന നിരോധനം.പമ്പയില്‍ വസ്ത്രം ഉപേക്ഷിച്ചാല്‍ 5000 രൂപ വരെ പിഴ. പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി.ശബരിമല എഡിഎം ആണ് ഉത്തരവ് പുറത്തിറക്കിയത്.ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വസ്ത്രം ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.ദിവസവും ടണ്‍ കണക്കിന് വസ്ത്രങ്ങളാണ് പമ്പയില്‍ നിന്ന് നീക്കേണ്ടി വരുന്നത്.

പമ്പാ ഡ്യൂട്ടി രജിസ്‌ട്രേറ്റ്, സ്‌പെഷ്യല്‍ ഓഫീസര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പിഴ ഈടാക്കാന്‍ അധികാരം.പമ്പയില്‍ പരിശോധന ശക്തിപ്പെടുത്തും.നവംബര്‍ 22 മുതല്‍ രണ്ടു മാസത്തേക്കാണ് നിരോധന ഉത്തരവ്.മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പമ്പ നദിയിലെയും സ്‌നാന ഘട്ടങ്ങളിലെയും മലിനീകരണം തടയുന്നത് ലക്ഷ്യമിട്ടാണ് ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കരയുടെ ഉത്തരവ്.


പമ്പയിലോ കൈവഴികളിലോ സ്‌നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളോ തുണിത്തരങ്ങളോ മറ്റ് വ്യക്തിഗത വസ്തുക്കളോ ഉപേക്ഷിക്കാനോ തള്ളാനോ പാടില്ല. നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും കര്‍ശനമായി നിരോധിച്ചു. ബി.എന്‍.എസ്.എസ് സെക്ഷന്‍ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരമാണ് ഉത്തരവ് ലംഘിച്ച് നദി മലിനമാക്കുന്നവരില്‍ നിന്നും മാലിന്യങ്ങള്‍ തള്ളുന്നവരില്‍ നിന്നും 5,000 രൂപ വരെ തത്സമയ പിഴ ഈടാക്കുക. 15 ദിവസത്തിനകം പിഴയൊടുക്കാത്തപക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പ നദിയിലെ ജലം മലിനമാകുന്നതും ജലജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും മുന്‍നിര്‍ത്തിയാണ് നടപടി.

Tags