2000 രൂപ നോട്ട് നിരോധനം ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനം : മന്ത്രി കെ എന്‍ ബാലഗോപാല്‍

google news
balagopal


2000 രൂപ നോട്ട് നിരോധനം ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ അവകാശ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനം. സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കുന്ന തീരുമാനമായിട്ടാണ് ഇതിനെ കാണാന്‍ സാധിക്കൂവെന്നും പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല ഇത്തരം കാര്യങ്ങളെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തിന്റെ സമരം നിരാശകൊണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന്റെ പ്രതിപക്ഷ നേതാവായത് കൊണ്ട് വി ഡി സതീശന് അഭിമാനിക്കാമെന്നും തലയില്‍ മുണ്ടിടേണ്ട ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags