കാറിന്റെ ചില്ല് തകര്‍ത്ത് മുളക് പൊടി സ്‌പ്രേ ചെയ്ത് 16 ലക്ഷം തട്ടിയെടുത്തതായി പരാതി

police

അക്രമി സംഘം എത്തിയ ഇന്നോവയുടെ നമ്പര്‍ അടക്കം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി

കാറില്‍ ഉണ്ടായിരുന്നവരെ മറ്റൊരു കാറില്‍ എത്തിയ സംഘം ആക്രമിക്കുകയും 16 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നും പരാതി. തൃശൂരിലെ തൃപ്രയാറിലെ പൈന്നൂര്‍ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു സമീപമാണ് സംഭവം. കാറിന്റെ ചില്ല് തകര്‍ത്ത് മുളക് പൊടി സ്‌പ്രേ ചെയ്താണ് പണം തട്ടിയതെന്ന് പരാതിക്കാര്‍ പറഞ്ഞു. പാലക്കാട് സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അന്തിക്കാട് പൊലീസ് സ്ഥലത്ത് എത്തി. പരാതിക്കാരില്‍ നിന്ന് പൊലീസ് വിശദമായ മൊഴി ശേഖരിച്ചു. പരാതിക്കാര്‍ തൃപ്രയാറില്‍ എത്തിയത് എന്തിനാണെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ എന്തിനാണ് ഇത്രയും പണം കയ്യില്‍ കൊണ്ടുവന്നതെന്നും പൊലീസ് അന്വേഷിക്കുന്നു.

അക്രമി സംഘം എത്തിയ ഇന്നോവയുടെ നമ്പര്‍ അടക്കം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്. 

Tags