കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മോഹനന്റെ കുടുംബത്തിന് 14 ലക്ഷം നഷ്ടപരിഹാരം

D

വീട്ടുപറമ്പില്‍ ആനയെത്തി കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാനെത്തിയതായിരുന്നു മോഹനൻ. ആനയെ ഓടിപ്പിക്കുന്നതിനിടെ കാട്ടാന മോഹനനെ നേരെ പാഞ്ഞടുത്ത് ചവിട്ടി കൊലപ്പെടുത്തുകയാരുയിരുന്നു  

തൃശൂർ : അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍.ഇതിന്റെ ആദ്യ ഗഡു ഉടൻ തന്നെ കൈമാറും. 

വീട്ടുപറമ്പില്‍ ആനയെത്തി കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാനെത്തിയതായിരുന്നു മോഹനൻ. ആനയെ ഓടിപ്പിക്കുന്നതിനിടെ കാട്ടാന മോഹനനെ നേരെ പാഞ്ഞടുത്ത് ചവിട്ടി കൊലപ്പെടുത്തുകയാരുയിരുന്നു.  നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കുന്നതിനായി മരണപ്പെട്ടവരുടെ രേഖകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടയില്‍ പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ മരണമാണിത്.

 

Tags