ജോലിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; ഇന്നുമുതല്‍ അപേക്ഷിക്കാം

minister pinarayi
minister pinarayi

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

സ്ത്രീകള്‍ക്ക് 1000 രൂപ ധനസഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ അപേക്ഷ ഫോം ഇന്ന് മുതല്‍ വിതരണം ചെയ്യും. 35നും 60നും ഇടയിലുള്ള സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക.

tRootC1469263">

ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിനുമുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി.
സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ തുടര്‍നടപടികളെടുക്കാനായില്ല. തെറ്റായവിവരം നല്‍കി പെന്‍ഷന്‍ കൈപ്പറ്റിയാല്‍ 18 ശതമാനം പലിശസഹിതം തുക തിരിച്ചുപിടിക്കും.

Tags