ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, ആര്‍ആര്‍ബിയുടെ 2026-ലെ പരീക്ഷാ കലണ്ടര്‍ എത്തി
വാർത്താ റിപ്പോർട്ടുകള്‍ പ്രകാരം, 2026-ലെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ഫെബ്രുവരി മാസത്തില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള വിജ്ഞാപനത്തോടെ ആരംഭിക്കും.
ഇന്ത്യൻ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) 2026-ലേക്കുള്ള ഔദ്യോഗിക പരീക്ഷാ കലണ്ടർ എത്തി.റെയില്‍വേ മന്ത്രാലയം പുറത്തുവിട്ട പുതിയ ഷെഡ്യൂള്‍ പ്രകാരം, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) മുതല്‍ ഗ്രൂപ്പ് ഡി വരെയുള്ള പ്രധാന തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങള്‍ എപ്പോള്‍ വരുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത വന്നിരിക്കുകയാണ്. മുൻകൂട്ടിയുള്ള ഈ ആസൂത്രണം ഉദ്യോഗാർത്ഥികള്‍ക്ക് തങ്ങളുടെ പഠനം മികച്ച രീതിയില്‍ ക്രമീകരിക്കാൻ സഹായകമാകും.
tRootC1469263">വാർത്താ റിപ്പോർട്ടുകള്‍ പ്രകാരം, 2026-ലെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ഫെബ്രുവരി മാസത്തില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള വിജ്ഞാപനത്തോടെ ആരംഭിക്കും. തൊട്ടുപിന്നാലെ മാർച്ച് മാസത്തില്‍ ടെക്നീഷ്യൻ തസ്തികകളിലേക്കും ഏപ്രിലില്‍ സെക്ഷൻ കണ്‍ട്രോളർ തസ്തികയിലേക്കും അപേക്ഷകള്‍ ക്ഷണിക്കും. ജൂലൈ മാസത്തില്‍ ജൂനിയർ എഞ്ചിനീയർ (JE), പാരാമെഡിക്കല്‍ തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങള്‍ പ്രതീക്ഷിക്കാം.
ഏറ്റവും കൂടുതല്‍ അപേക്ഷകർ കാത്തിരിക്കുന്ന നോണ്‍-ടെക്നിക്കല്‍ പോപ്പുലർ കാറ്റഗറീസ് (NTPC) ബിരുദ, അണ്ടർഗ്രാജുവേറ്റ് തലങ്ങളിലേക്കുള്ള അറിയിപ്പുകള്‍ ഓഗസ്റ്റ് മാസത്തില്‍ പുറത്തുവരും. സെപ്റ്റംബറില്‍ മിനിസ്റ്റീരിയല്‍, ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്കും ഒക്ടോബറോടെ ഗ്രൂപ്പ് ഡി അഥവാ ലെവല്‍ 1 തസ്തികകളിലേക്കും റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
ക്രമരഹിതമായി വിജ്ഞാപനങ്ങള്‍ വരുന്നത് ഒഴിവാക്കി ഓരോ വർഷവും കൃത്യമായ ഇടവേളകളില്‍ നിയമനം നടത്തുന്നതിന്റെ ഭാഗമായാണ് റെയില്‍വേ ഈ വാർഷിക കലണ്ടർ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
വിവിധ പരീക്ഷകളുടെ ഏകോപനത്തിനായി ഓരോ തസ്തികയ്ക്കും പ്രത്യേക നോഡല്‍ ബോർഡുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ടെക്നീഷ്യൻ പരീക്ഷയുടെ ചുമതല തിരുവനന്തപുരം ആർആർബിക്കാണ്. ഉദ്യോഗാർത്ഥികള്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി മാത്രം വിവരങ്ങള്‍ സ്ഥിരീകരിക്കണമെന്നും ഇപ്പോള്‍ തന്നെ പരീക്ഷാ പരിശീലനം ആരംഭിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
.jpg)


