മരത്തിൽ ദ്രവിച്ച കയറും ചെരിപ്പും വസ്ത്രങ്ങളും, തലയോട്ടിയും അസ്ഥികൂടവും ; തെൻമലയിൽ വനത്തിൽ വിറകെടുക്കാൻ പോയ സ്ത്രീകൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
Apr 28, 2026, 15:15 IST
കൊല്ലം: തെൻമലയിൽ വനത്തിനുള്ളിൽ മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടത്. സമീപത്തായി വസ്‌ത്രവും ചെരുപ്പും മരത്തിൽ ദ്രവിച്ച കയറും കണ്ടെത്തിയിട്ടുണ്ട്.
പുരുഷൻ്റെ അസ്ഥികൂട അവശിഷ്ടങ്ങളെന്ന് ആത്മഹത്യ ആകാനാണ് സാധ്യതയെന്നും പൊലീസ് വ്യക്തമാക്കി. തെൻമല പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. 2024 ജൂലൈയിൽ സമീപപ്രദേശത്ത് നിന്ന് കാണാതായ വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.
.jpg)

