മൂന്നംഗ സംഘത്തിന് മുറി നല്‍കിയില്ല; കൊല്ലത്ത് ബാര്‍ ഹോട്ടല്‍ മാനേജര്‍ക്ക് വെട്ടേറ്റു

police

മദ്യലഹരിയിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തില്‍ പെരുമ്പുഴ ഹരിശ്രീ ബാര്‍ മാനേജര്‍ക്ക് പരുക്കേറ്റു.

മുറി നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മൂന്നംഗസംഘം ഹോട്ടല്‍ മാനേജരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം കുണ്ടറയിലാണ് സംഭവം. മദ്യലഹരിയിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തില്‍ പെരുമ്പുഴ ഹരിശ്രീ ബാര്‍ മാനേജര്‍ക്ക് പരുക്കേറ്റു. കല്ലുംതാഴം സ്വദേശി അല്‍ത്താഫിനാണ് മര്‍ദ്ദനമേറ്റത്.

എക്‌സിക്യൂട്ടീവ് ബാര്‍ ഹോട്ടലില്‍ അതിക്രമിച്ചുകയറി മുറി ആവശ്യപ്പെട്ട സംഘത്തിന് മുറി നല്‍കാന്‍ അല്‍ത്താഫ് വിസമ്മതിച്ചിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത്. പ്രകോപിതരായ സംഘം അല്‍ത്താഫിനെ ആക്രമിക്കുകയായിരുന്നു.

സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് മാനേജറെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അല്‍ത്താഫിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ മദ്യപിച്ചിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Tags