പത്തനംതിട്ട കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തില്‍ കവര്‍ച്ച
Jul 13, 2026, 06:23 IST
ക്ഷേത്രത്തിലെ അന്നദാന വഞ്ചി കുത്തിത്തുറന്ന് ഇരുപതിനായിരത്തിലധികം രൂപയും കൊണ്ടുപോയി.
പത്തനംതിട്ട കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തില്‍ കവര്‍ച്ച. തിടപ്പള്ളി പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കള്‍ 22 സ്വര്‍ണ്ണ താലികള്‍, 5 സ്വര്‍ണ്ണ പൊട്ടുകള്‍, സ്വര്‍ണ്ണ ആള്‍രൂപങ്ങള്‍ എന്നിവ കവര്‍ന്നു. രാവിലെയാണ് മോഷണ വിവരം പുറത്ത് അറിയുന്നത്.
ഇതിനുപുറമേ ക്ഷേത്രത്തിലെ അന്നദാന വഞ്ചി കുത്തിത്തുറന്ന് ഇരുപതിനായിരത്തിലധികം രൂപയും കൊണ്ടുപോയി.
ക്ഷേത്ര പരിസരത്തുനിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന താക്കോല്‍ക്കൂട്ടം പൊലീസിന് ലഭിച്ചു. കോന്നി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി. കോന്നി പോലീസ് അന്വേഷണം തുടങ്ങി.
.jpg)

