കോയമ്പത്തൂര്‍ ചാവടിയില്‍ വാഹനാപകടം; രണ്ടു മലയാളികളടക്കം മൂന്നു പേര്‍ മരിച്ചു

accident 1

ഊട്ടിയിലെ സ്‌കൂളിലെ വാര്‍ഷികാഘോഷം പകര്‍ത്താന്‍ പോയതിനു ശേഷം തിരിച്ചുവരുമ്പോള്‍ ആയിരുന്നു അപകടം.

പാലക്കാട്: സേലം-കൊച്ചി ദേശീയപാതയില്‍ കോയമ്പത്തൂര്‍ ചാവടി മേല്‍പ്പാലത്തിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് മലയാളികളടക്കം മൂന്നു പേര്‍ മരിച്ചു.നാലുപേര്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം ഏഴിനായിരുന്നു സംഭവം

പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം ചേരുങ്കാട് ചന്ദ്രന്റെയും കല്യാണിയുടേയും മകന്‍ അജിത്ത് (25), പിരായിരി പ്രതീക്ഷ നഗറില്‍ ഗണേഷിന്‍റെ മകന്‍ വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. അജിത്തും വിനീഷും ഫോട്ടോഗ്രാഫര്‍മാരാണ്. ഊട്ടിയിലെ സ്‌കൂളിലെ വാര്‍ഷികാഘോഷം പകര്‍ത്താന്‍ പോയതിനു ശേഷം തിരിച്ചുവരുമ്പോള്‍ ആയിരുന്നു അപകടം.

തൃശൂരില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന കാര്‍ മുന്നില്‍പെട്ട ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടന്ന് കോയമ്പത്തൂര്‍- പാലക്കാട് ട്രാക്കിലേക്ക് കയറി ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു

. ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറുകളും തലകീഴായി മറിഞ്ഞു. ഉള്ളില്‍ കുടുങ്ങിയ കാര്‍ യാത്രക്കാരെ ഓടിക്കൂടിയ മറ്റു യാത്രക്കാരും ലോറി ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയിൽ എത്തിച്ചത്

Tags