കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകളെ പരിഹസിച്ച് ആര്‍ ജെ ബാലാജി

balaji

തന്റെ നാട്ടില്‍ പല പാര്‍ട്ടിയിലുള്ളവര്‍ മുഖ്യമന്ത്രിയാകാന്‍ നോക്കി. എന്നാല്‍ കേരളത്തില്‍ ഒരു പാര്‍ട്ടിയിലുള്ള പലര്‍ മുഖ്യമന്ത്രിയാകാന്‍ നോക്കുന്നു എന്നായിരുന്നു ആര്‍ജെ ബാലാജി പരിഹസിച്ചത്

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകളെ പരിഹസിച്ച് നടനും സംവിധായകനുമായ ആര്‍ജെ ബാലാജി. തന്റെ നാട്ടില്‍ പല പാര്‍ട്ടിയിലുള്ളവര്‍ മുഖ്യമന്ത്രിയാകാന്‍ നോക്കി. എന്നാല്‍ കേരളത്തില്‍ ഒരു പാര്‍ട്ടിയിലുള്ള പലര്‍ മുഖ്യമന്ത്രിയാകാന്‍ നോക്കുന്നു എന്നായിരുന്നു ആര്‍ജെ ബാലാജി പരിഹസിച്ചത്. ഞങ്ങള്‍ക്ക് ഒരു നല്ല മുഖ്യമന്ത്രിയെ ലഭിച്ചു, ഉടന്‍ തന്നെ നിങ്ങള്‍ക്കും നല്ലൊരു മുഖ്യമന്ത്രിയെ ലഭിക്കട്ടെ എന്ന് അദ്ദേഹം പരിഹാസ രൂപേണ ആശംസിച്ചു. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന സൂര്യ നായകനായ കറുപ്പ് സിനിമയുടെ ലോഞ്ചിനിടെയായിരുന്നു ആര്‍ജെ ബാലാജിയുടെ പരിഹാസം.

സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി ഒരുക്കുന്ന 'കറുപ്പ്' തിയേറ്ററുകളില്‍ എത്തുകയാണ്. തൃഷയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മെയ് 14 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്

Tags