നദീ ശുചിത്വയജ്ഞം: പുഴകളെ കാക്കാൻ സ്‌കൂൾ കുട്ടികൾ
തിരുവനന്തപുരം: നദികൾ മാലിന്യമുക്തമാക്കാൻ സ്‌കൂൾകുട്ടികൾ മുന്നിട്ടിറങ്ങുന്നു . ‘44 നദികൾ’ എന്ന് പേരിട്ട ശുചീകരണയജ്ഞത്തിനായി എട്ടുമുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾ സന്നദ്ധസേവകരാവും.
നബാർഡിന്റെ പദ്ധതിനിർവഹണ ഏജൻസിയായ വിവ (വൈഡ് ഇൻസ്‌പിരേഷൻ വൈഡ് ആസ്‌പിരേഷൻ) മുൻകൈയെടുത്താണ് വിദ്യാഭ്യാസ-തദ്ദേശ വകുപ്പുകളുമായി ചേർന്നുള്ള നദീശുചിത്വയജ്ഞം. 44 നദിക്കരയിലുള്ള സ്‌കൂളുകളാണ് ഇതിൽ പങ്കാളികളാവുക. ശരാശരി പത്ത് സന്നദ്ധസേവകരും ഒരു അംബാസഡറുമുണ്ടാവും. ഇവർ പുഴയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് മലിനമായ സ്ഥലങ്ങൾ കണ്ടെത്തും. ഈ റിപ്പോർട്ട് ‘കുട്ടി അംബാസഡർ’ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് സമർപ്പിക്കും. തദ്ദേശ സെക്രട്ടറിയും ഹെൽത്ത് ഇൻസ്‌പെക്ടറുമൊക്കെ ചേർന്ന് നദി മാലിന്യമുക്തമാക്കാനുള്ള പരിപാടികൾ ആസൂത്രണംചെയ്യും. സ്‌കൂൾകുട്ടികളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ ഇത് നടപ്പാക്കും.
tRootC1469263">ശിശുക്ഷേമസമിതി, ഓർഗാനിക് തിയേറ്റർ എന്നിവയുടെ സഹകരണവും പരിപാടിക്കുണ്ടാവുമെന്ന് വിവ സെക്രട്ടറി എസ്.എൻ. സുധീർ മാധ്യമങ്ങളോട് പറഞ്ഞു. പത്തുവർഷത്തേക്ക് വിഭാവനംചെയ്തിട്ടുള്ളതാണ് ഈ യജ്ഞം. അഞ്ചുലക്ഷം കുട്ടികളെ പരിപാടിയിൽ പങ്കാളികളാക്കും. നമ്മുടെ കാർഷികസംസ്കൃതിയുമായി കോർത്തിണക്കിയുള്ള ഓർഗാനിക് തിയേറ്ററിന്റെ നാടകങ്ങളും ബോധവത്കരണത്തിനായി അരങ്ങേറും. തിരുവനന്തപുരം നെയ്യാർനദിക്കരയിലെ പത്ത് സ്‌കൂളുകളിൽ ആദ്യഘട്ടം ആരംഭിച്ചെന്നും സുധീർ പറഞ്ഞു.
.jpg)


