റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

rincy

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്നാണ്. വേറെ മൂന്ന് പേര്‍ക്കൊപ്പമാണ് റിന്‍സി അറസ്റ്റിലായത്.

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിലായത് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്നാണ്. വേറെ മൂന്ന് പേര്‍ക്കൊപ്പമാണ് റിന്‍സി അറസ്റ്റിലായത്. സിനിമാ മേഖലയില്‍ ഉള്‍പ്പെടെ ലഹരി എത്തിക്കുന്ന കണ്ണികളിലെ പ്രമുഖയാണ് റിന്‍സിയെന്ന് പൊലീസ് പറയുന്നു.


ഏപ്രില്‍ രണ്ടിന് വൈകീട്ട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പൊലീസിന് രഹസ്യ വിവരം കിട്ടിയതോടെയാണ് ഫ്‌ലാറ്റില്‍ എത്തിയത്. ലഹരി വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി ഒരു ടീം ഒത്തുകൂടിയിട്ടുണ്ടെന്നായിരുന്നു വിവരം. ഉടനടി പൊലീസ് എത്തി. റൂം തുറന്നപ്പോള്‍ പൊലീസ് കണ്ടതും ആദ്യം തിരിച്ചറിഞ്ഞതും റിന്‍സി മുംതാസിനെയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റിന്‍സി എംഡിഎംഎയുമായി കാക്കനാട്ടെ ഒരു ഫ്‌ലാറ്റില്‍ വച്ച് അറസ്റ്റിലായിരുന്നു. അന്ന് സിനിമാ പ്രമോഷന്‍ മേഖലയില്‍ സജീവമായിരുന്നു റിന്‍സി. പലര്‍ക്കും മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാന കണ്ണി കൂടിയാണ് റിന്‍സിയെന്ന് പൊലീസ് കണ്ടെത്തി. ഡ്രഗ് ലേഡിയെന്ന് വിളിപ്പേരുണ്ടെന്നും പൊലീസ് പറയുന്നു.

കോഴിക്കോട് ജില്ലയിലെ ഫറോക്ക് ആണ് റിന്‍സിയുടെ നാട്. അതേ റിന്‍സിയാണ് വീണ്ടും ലഹരിക്കേസില്‍ അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. 3.58 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെത്തി.

Tags